'പ്രിയപ്പെട്ട ആസിഫിക്ക'; പിറന്നാള്‍ ആശംസകളുമായി അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്

ശനി, 4 ഫെബ്രുവരി 2023 (08:59 IST)
ആസിഫ് അലിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. ഇരുവരും ഒന്നിക്കുന്ന 'ഒറ്റ'വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും.റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട ആസിഫിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ബിടെക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അര്‍ജുനും ആസിഫും ഒന്നിച്ച് അഭിനയിക്കുന്നതിന് തുടക്കം ആയത്.നടന്‍ ഗണപതിയുടെ പിറന്നാള്‍ ആഘോഷത്തില്‍ അര്‍ജുന്‍ അശോകന്റെ കൂടെ ആസിഫിന്റെ മകന്‍ പങ്കെടുത്തിരുന്നു.ആസിഫ് അലിയും ഭാര്യ സമാ മസ്രിനും അര്‍ജുന്‍ അശോകന്റെ മകള്‍ അന്‍വിയെ കളിപ്പിക്കുന്ന വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍