ശൈശവ വിവാഹം സംബന്ധിച്ച പരാതികളില്‍ ആസാമില്‍ ഒറ്റ ദിവസം 1,800 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഫെബ്രുവരി 2023 (12:31 IST)
ശൈശവ വിവാഹം സംബന്ധിച്ച പരാതികളില്‍ ആസാമില്‍ ഒറ്റ ദിവസം 1,800 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നലെ അതിരാവിലെ മുതല്‍ ആരംഭിച്ച പരിശോധനകളിലാണ് അറസ്റ്റ്. നാല് ദിവസം കൂടി നടപടി തുടരുമെന്ന് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ്. ജനുവരി 23 ന് സംസ്ഥാന മന്ത്രിസഭ കര്‍ശന നടപടികള്‍ തീരുമാനിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ 4,004 ശൈശവ വിവാഹ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍