അതിഥി തൊഴിലാളികൾക്ക് നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക ട്രെയിനുകൾ ഓടിയ്ക്കുന്നത് റെയിൽവേയുടെ പരിഗണനയിൽ

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (08:51 IST)
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിനായി പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുന്നത് റെയിൽവേയുടെ പരിഗണനയിൽ. ദിവസേന 400 ട്രെയിനുകൾ സർവീസ് നടത്താനാണ് തീരുമാനം. റിപ്പോർട്ട് റെയിൽവേ മന്ത്രാലയം സമർപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. വിവിധ സംസ്ഥനങ്ങളിൽനിന്നുമായി രാജ്യത്താകെ 400 ട്രെയിൻ സർവീസുകൾ ആരംഭിയ്ക്കാനാണ് റെയിൽവേ പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്നത്. 
 
സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിയ്ക്കും യാത്ര. ഒരു ട്രെയിനിൽ 1000 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിയ്ക്കൂ. ലോക്ഡൗണിൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവരെ  തിരികെ എത്തിക്കാൻ സംസ്ഥനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയതിന് പിന്നാലെയാണ് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിയ്ക്കുന്നതിനെ കുറിച്ച് ആലോചിയ്ക്കുന്നത്. രജ്യത്തെ രണ്ടാംഘട്ട ലോക്‌ഡൗൺ മെയ് മൂന്നിന് അവസാനിയ്ക്കും.    

അനുബന്ധ വാര്‍ത്തകള്‍

Next Article