നഴ്സിങ് ഹോമുകളീൽ 3,811 പേർ മരിച്ചു എന്ന് ഒടുവിൽ ബ്രിട്ടന് സമ്മതിക്കേണ്ടിവന്നു, മരണസംഖ്യ ഒറ്റയടിയ്ക്ക് 26,097
ഒടുവിൽ നഴ്സിങ് ഹോമുകളിലെ കൊവിഡ് മരണങ്ങൾകൂടി കണക്കുകളിൽ ഉൾപ്പെടുത്താൻ തയ്യാറായി ബ്രിട്ടൺ. 3811 പേർ ഇംഗ്ലങ്ങിലെ വിവിധ നഴ്സിങ് ഹോമുകളിൽ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടതായി ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാസ്. വ്യക്തമാക്കി. ഇതോടെ ബ്രിട്ടണിലെ മരണസംഖ്യ ഒറ്റയടിയ്ക്ക് 26,097 ഉയർന്നു.
ഇറ്റലി കഴിഞ്ഞാൽ കൊവിഡ് ബാധിച്ച് യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ മരണപ്പെട്ട രാജ്യമായി ബ്രിട്ടൺ മാറി. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ നഴ്സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങൾ ഇനിയും സർക്കാർ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടി ചേരുന്നതോയെ മരണസഖ്യയിൽ ബ്രിട്ടൺ ഇറ്റലിയിലെ പിന്തള്ളും. 1,65,221 പേർക്കണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.