മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ 5000 രൂപ പിഴ, കടകളിൽ സാനിറ്റൈസർ വെച്ചില്ലെങ്കിൽ 1000 രൂപ പിഴ; കർശന നിയന്ത്രണങ്ങളുമായി വയനാട്

അനു മുരളി

ബുധന്‍, 29 ഏപ്രില്‍ 2020 (17:19 IST)
സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധിതർ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി വയനാട്. പൊതു ഇടത്തിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.
 
അതോടൊപ്പം, റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിലെ ജോലിക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. കടകളിൽ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍