നാഡി സംബന്ധിയായ പ്രശ്‌നങ്ങള്‍ കൊവിഡിന്‍റെ ലക്ഷണമാണോ?

സുബിന്‍ ജോഷി

ബുധന്‍, 29 ഏപ്രില്‍ 2020 (15:39 IST)
കൊറോണ ബാധിക്കപ്പെട്ടവരില്‍ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. നാഡി സംബന്ധിയായ കുഴപ്പങ്ങള്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാണോ എന്നത് നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന സംശയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കൊറോണ വൈറസിന്‍റെ ദുരിതം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അനേകായിരങ്ങള്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായി. എന്നാല്‍ ഇപ്പോഴും ഈ മാരക വൈറസിന്‍റെ ആക്രമണത്തെ ചെറുക്കാനോ തടയാനോ ശേഷിയുള്ള മരുന്നിന്‍റെ കണ്ടെത്തല്‍ സാധ്യമായിട്ടില്ല എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം.
 
ജലദോഷം, പനി, ചുമ, ശ്വാസതടസം, ശരീരവേദന, തലവേദന, തളര്‍ച്ച തുടങ്ങിയവ കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ഈ ലക്ഷണങ്ങളില്ലാത്തവരിലും കൊറോണ ബാധ കണ്ടെത്തിയതോടെ ലോകത്തെ ആരോഗ്യരംഗം ആശങ്കയിലായി. ന്യൂറോളജിക്കലായുള്ള പ്രശ്നങ്ങളും കൊറോണയുടെ ലക്ഷണങ്ങളാകാമെന്നും പിന്നീട് റിപ്പോർട്ടുചെയ്യപ്പെട്ടു.
 
ചൈനയിലെ വുഹാനിൽ നിന്നുള്ള ജമാ ന്യൂറോളജിയിൽ നിന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ടിൽ, മിതമായ കൊവിഡ് 19 അണുബാധയുള്ള 36% രോഗികളിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങളുമുണ്ടെന്ന് കണ്ടെത്തി.
 
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ക്കൊപ്പം നാഡി സംബന്ധിയായ പ്രശ്നങ്ങളും ഇപ്പോള്‍ കൊറോണ ബാധയുടെ ലക്ഷണമായി പരിഗണിക്കപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍