കൊവിഡ് 19: മരണം 2,27,247 രോഗബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക്; അമേരിക്കയിൽ മാത്രം മരണം 61,000 കടന്നു

വ്യാഴം, 30 ഏപ്രില്‍ 2020 (07:33 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,27,247 ആയി 31,89,017 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 60000 ലധികം ആളുകളുടെ നില ഗുഇരുതരമാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 ഓളം പേരാണ് മരിച്ചത് 81,000 ലധികം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിയ്ക്കുകയും ചെയ്തു.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,390 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. ഇതോടടെ മരണസംഖ്യ 61,000 കടന്നു. രോഗബധിതരുടെ എണ്ണം 11 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. ഇറ്റലിയിൽ മരണം 27,682 ആയി. ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 795 പേർ മരിച്ചതോടെ മരണസംഖ്യ 26,097 ആയി ഉയർന്നു. സ്പെയിനിൽ 24,275 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഫ്രാൻസിലും മരണം 24000 കടന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍