ഇന്നുമുതൽ മാസ്ക് നിർബന്ധം, ലംഘിച്ചാൽ 200 രൂപ പിഴ, കുറ്റം ആവർത്തിച്ചാൽ 5000 രൂപ

വ്യാഴം, 30 ഏപ്രില്‍ 2020 (08:21 IST)
ഇന്ന് മുതൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതിന് മാസ്ക് നിയമം വഴി നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയാൽ കേസ് എടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. മാസ്ക ധരിയ്ക്കാതെ പുറത്തിറങ്ങിയാൽ ആദ്യം 200 രൂപയാായിരിയ്ക്കും പിഴ ഇടാക്കുക. കുറ്റം വീണ്ടും അവർത്തിച്ചാൽ പിഴ 5000 രൂപയാകും. സംസ്ഥാനത്ത് ഗ്രീൻ സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിൽ ഉൾപ്പടെ വീണ്ടും വൈറസ് ബാധ സ്ഥിരിച്ചതോടെയാണ് മാസ്ക് കർശനമാക്കിയത്.
 
വിടുകളിൽ നിർമ്മിയ്ക്കുന്ന തുണികൊണ്ടുള്ള മാസ്ക്, തോർത്ത്, കർച്ചിഫ്, ഷാൾ, എന്നിവ ഉപയോഗിയ്ക്കാം നിയമം ലംഘിയ്ക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 290 പ്രകാരം കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.  സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ വിദ്യർത്ഥികൾക്കും മാസ്കുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍