പഞ്ചാബില്‍ ഭീകരാക്രമണം: ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 2 ജനുവരി 2016 (09:06 IST)
പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. വ്യോമസേനയുടെ എയര്‍ബേസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലില്‍  നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം, ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് എയര്‍ ബേസിന് നേരെ ആക്രമണം തുടങ്ങിയത്.
 സംഘത്തില്‍ നാല് പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
പൊലീസിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.