പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ജെല്ലിക്കെട്ട് നടത്തുമെന്ന് കമല്‍ഹാസന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ജനുവരി 2023 (13:45 IST)
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ജെല്ലിക്കെട്ട് നടത്തുമെന്ന് കമല്‍ഹാസന്‍. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മത്സരം ചെന്നൈയിലും നടത്തുമെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടി പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് കമലിന്റെ പ്രഖ്യാപനം. വേദി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പ്രതിഷേധം അരങ്ങേറിയ ചെന്നൈ മറീന കടല്‍ക്കരയില്‍ മത്സരം നടത്താനാണ് കമല്‍ഹാസന്റെ താല്പര്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article