ഭാര്യാസഹോദരന്റെ ഭാര്യ പാര്‍ക്കില്‍ വച്ച് ചുംബിച്ചു, വീഡിയോ മേലുദ്യോഗസ്ഥന്; പൊലീസുകാരന്റെ പണി പോയി

Webdunia
തിങ്കള്‍, 15 നവം‌ബര്‍ 2021 (09:49 IST)
ഭാര്യാസഹോദരന്റെ ഭാര്യ പാര്‍ക്കില്‍ വച്ച് ചുംബിക്കുന്ന വീഡിയോ മേലുദ്യോഗസ്ഥന് ലഭിച്ചതോടെ പൊലീസ് കോണ്‍സ്റ്റബിളിന്റെ പണി പോയി. തമിഴ്‌നാട്ടിലാണ് സംഭവം. സഭ്യമല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് 29 കാരനെ സസ്‌പെന്‍ഡ് ചെയ്തത്. ഭാര്യയുടെ സഹോദരന്റെ ഭാര്യയുമായി പാര്‍ക്കില്‍ ഇരിക്കുന്നതും ഈ സ്ത്രീ ഇയാളെ ചുംബിക്കുന്നതും പാര്‍ക്കില്‍ നിന്ന് ആരോ പകര്‍ത്തി. ഈ വീഡിയോ പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. ഇതിനു പിന്നാലെയാണ് നടപടി. 
 
കോയമ്പത്തൂരിലെ ഒരു പാര്‍ക്കില്‍ വച്ചാണ് സംഭവം. വി.ബാലാജി എന്നാണ് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ പേര്. ഭാര്യയും രണ്ട് മക്കളുമായി ഇയാള്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച കോയമ്പത്തൂരിലെ ഒരു പാര്‍ക്കില്‍ വച്ച് ഭാര്യയുടെ സഹോദരന്റെ ഭാര്യയുമായി ഇയാള്‍ സംസാരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പൊലീസ് യൂണിഫോമില്‍ ആയിരുന്നു ബാലാജി. സംസാരത്തിനിടെ യുവതി ബാലാജിയുടെ കവിളില്‍ ചുംബിച്ചു. പാര്‍ക്കില്‍ നിന്നിരുന്ന ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ ഡപ്യൂട്ടി കമ്മിഷണര്‍ മുരളീധരന് അയച്ചുകൊടുത്ത് ബാലാജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article