കള്ളനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 നവം‌ബര്‍ 2021 (15:48 IST)
കള്ളനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അഹമ്മദ് ഖാന്‍ പത്താനാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 56 വയസായിരുന്നു. വിരമിക്കാന്‍ 18 മാസം മാത്രം ഉള്ളപ്പോഴാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 
 
തിങ്കളാഴ്ച രാവിലെ നാലുമണിക്കാണ് സംഭവം നടന്നത്. ഒരു വീട്ടില്‍ മോഷണത്തിന് കയറിയ കള്ളനെ പട്രോളിങിനുണ്ടായിരുന്ന പൊലീസ് കാണുകയായിരുന്നു. കള്ളനെ പിടിക്കാന്‍ പിന്നാലെ പോകുമ്പോഴായിരുന്നു പത്താന് ഹൃദയാഘാതം വന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍