മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണം അഞ്ചായി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 നവം‌ബര്‍ 2021 (12:59 IST)
മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണം അഞ്ചായി. അതേസമയം മുന്നൂറിലധികം വീടുകളാണ് മഴയത്ത് തകര്‍ന്നത്. നിലവില്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ സ്‌കൂളുകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ വിളിച്ചിട്ടുണ്ട്. കൂടാതെ ചെന്നൈയില്‍ വെള്ളപ്പൊക്കം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍