ഒരുമാസത്തിലേറെയായി രാജ്യത്തെ പ്രതിദിന കേസുകള്‍ 20,000ല്‍ താഴെ മാത്രം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 നവം‌ബര്‍ 2021 (11:47 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,126 പേര്‍ക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗമൂലം 332 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആറോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.25 ശതമാനമായി. കൂടാതെ ഒരുമാസത്തില്‍ ഏറെയായി 20,000ല്‍ താഴെ പ്രതിദിന കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
നിലവില്‍ 1,40,638 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 109 കോടി ഡോസ് കടന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍