സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജനുവരി 2025 (12:13 IST)
ms sha
പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളുടെ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മധുര സൗത്തിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പരാതി നല്‍കിയത്.
 
പരാതിക്കാരന്റെ ഭാര്യയുമായി ബിജെപി നേതാവിന് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും തന്റെ ഭാര്യ ഇതിനു വേണ്ട സഹായം ചെയ്തു കൊടുത്തുവെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരന്റെ ഭാര്യക്കും ബിജെപി നേതാവിനുമെതിരെയാണ് പോക്‌സോ കേസ് ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article