അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുന്നെന്ന ബംഗ്ലാദേശിന്റെ ആരോപണം; അതൃപ്തി അറിയിച്ച് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജനുവരി 2025 (12:02 IST)
അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുന്നെന്ന ബംഗ്ലാദേശിന്റെ ആരോപണത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ നൂറുല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ ഇന്ത്യ വേലി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം മാത്രമാണ് നടത്തുന്നതെന്നും വേലി കെട്ടുന്നതും സാങ്കേതിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതും സുരക്ഷയുടെ ഭാഗം മാത്രമാണെന്നും ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നും ഇന്ത്യ പറഞ്ഞു.
 
മയക്കുമരുന്ന് സംഘത്തിന് നേരെ ബിഎസ്എഫ് വെടിയുതിര്‍ത്ത സംഭവത്തിനുശേഷമാണ് വേലി കെട്ടാനുള്ള തീരുമാനം ഇന്ത്യ എടുത്തത്. അതേസമയം നിലവിലുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് ഇന്ത്യയുടെതെന്നാണ് ബംഗ്ലാദേശ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article