റിഷഭ് പന്തിനെ തഴഞ്ഞു സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

അഭിറാം മനോഹർ

ഞായര്‍, 12 ജനുവരി 2025 (08:05 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ നായകനാണ് ടീം നായകന്‍. അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാകും. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചു. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷക്കാലമായി പുറത്തായിരുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.
 
നേരത്തെ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറലാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. ജനുവരി 22നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, ചെന്നൈ,രാജ്‌കോട്ട്,പുനെ,മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
 
 ഇന്ത്യന്‍ ടീം:സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍,ഹര്‍ഷിത് റാണ,അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി,വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍