ഉഭയകക്ഷി സന്ദര്‍ശനത്തിനായി വിയറ്റ്‌നാമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വന്‍സ്വീകരണം. ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി വിയറ്റ്നാമില്‍ എത്തിയത്.
വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗ്യുയെന്‍ ഹുവാന്‍ ഫുക്ക്, പ്രസിഡന്റ് ട്രാന്‍ ഡെയ് കുവാങ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ഗ്യുയെന്‍ ഫൂ ത്രോങ്, വിയറ്റ്‌നാം ദേശീയ അസംബ്ലി അധ്യക്ഷ എന്‍ഗ്യുയെന്‍ ധി കിം എന്‍ഗാന്‍ എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തും.
വിയറ്റ്‌നാമില്‍ നിന്നും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ചൈനയിലേക്ക് തിരിക്കും.