മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനത്തിനു ബാബുവിനെതിരെ കേസ് എടുത്തു. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്.
ബാബുവിന്റെ രണ്ടു മക്കളുടെ വീട്ടിലും റെയ്‌ഡ് നടത്തുന്നുണ്ട്. കൂടാതെ, ബാബുവിന്റെ ബന്ധുക്കളും ബിനാമികളുമായ ബാബു റാം, മോഹന്‍ എന്നിവരുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തുകയാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബാബുവിന്റെ സമ്പാദ്യത്തില്‍ ഉണ്ടായ വ്യതിയാനമാണ് അന്വേഷണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.