റിയലയന്‍സിന്റെ പുതിയ ജിയോ സര്‍വ്വീസിന്റെ പരസ്യത്തില്‍ മോഡിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. റിലയന്‍സ് കമ്പനിയുടെ പരസ്യമോഡലാവുകയാണ് മോഡിക്ക് നല്ലതെന്ന് കെജ്‌രിവാള്‍ പരിഹരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മിസ്റ്റര്‍ റിലയന്‍സ്’ ആണ്. അംബാനിയുടെ പോക്കറ്റിലാണ് മോഡിയെന്ന് തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. 2019ല്‍ രാജ്യത്തെ ജനങ്ങള്‍ മോഡിയെ ഒരു പാഠം പഠിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.