പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ സിന്ദാബാദെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട 19 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ പൂനയില്‍ വച്ചാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൗസര്‍ബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയും ബാധിക്കുന്ന നടപടി, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവര്‍ത്തി ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പെണ്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമ കേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി. പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ടെക്‌നിക്കല്‍ ഇന്‍സ്റ്റലേഷനുകള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍ തുടങ്ങിയവയിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.