ഫൈസര്‍ വ്യാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തി വരുകയാണ്. പതിനെട്ടുവയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വേഗത്തില്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഫൈസറിന് അനുമതി നല്‍കുന്നത്. വാക്‌സിനുകള്‍ നല്‍കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രവുമായി മാത്രമേ ഇടപാട് നടത്തുവെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുകയാണ്.
അതേസമയം മോഡേണ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി തേടിയിട്ടുണ്ട്. വാക്‌സിനേഷനുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് അരോഗ്യമന്ത്രി അറിയിച്ചു.