പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (19:32 IST)
പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. പൊതുമേഖല കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് വിലകുറക്കാന്‍ കമ്പനികളും സര്‍ക്കാരും നിര്‍ബന്ധിതരാവുന്നത്. കഴിഞ്ഞ മാര്‍ച്ച് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധിതവണ എണ്ണവില താഴ്‌ന്നെങ്കിലും ഇന്ധന വില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 
 
കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇന്ധനവില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. 2021 നു ശേഷം ആദ്യമായാണ് ക്രൂഡോയിലിന്റെ വില 70 ഡോളറില്‍ താഴെ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article