സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (19:23 IST)
സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും. എയിംസിനാണ് മൃതദേഹം പഠനത്തിനായി വിട്ടു നല്‍കുന്നത്. മൃതദേഹം ഇന്നും എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. 14ാം തീയതി ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സീതാറാം യെച്ചൂരി. 
 
യെച്ചൂരിയുടെ മരണവാര്‍ത്തയറിഞ്ഞ് പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കള്‍ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ എത്തി. ഓഫീസില്‍ പാര്‍ട്ടി പതാക താഴ്ത്തി കെട്ടിയിട്ടുണ്ട്. 2015ലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. 2005 മുതല്‍ 17 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍