സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു

ശ്രീനു എസ്
ബുധന്‍, 9 ജൂണ്‍ 2021 (10:38 IST)
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 97.65 രൂപയും ഡീസലിന് 92,60 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 95.70 രൂപയും ഡീസലിന് 92.17 രൂപയുമായി. 
 
പെട്രോളിന് ആഗോള വിലയിലുണ്ടായ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണമെന്ന് പെട്രോളിയം മന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യമായ 80 ശതമാനം ഇന്ധനവും ഇറക്കുമതിയാണ് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article