400 കോടിയുടെ ലഹരിയുമായെത്തിയ പാക് ബോട്ട് ഗുജറാത്തിൽ പിടിയിൽ

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (22:59 IST)
അഹമ്മദാബാദ്: 400 കോടിയുടെ ലഹരിമരുന്നുമായി പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന പിടികൂടി.  ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു.
 
 ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ അല്‍ ഹുസൈനി എന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ പിടികൂടിയെന്ന് ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനാണ് ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
 
ഈ വര്‍ഷം ആദ്യം 150 കോടി വിലവരുന്ന മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടിയിരുന്നു. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് 600 കോടിയുടെ ലഹരിയും കഴിഞ്ഞ മാസം എ‌ടിഎസ് പിടികൂടി.ഇതിന് മുൻപ് മുദ്ര തുറമുഖത്തുനിന്ന് 21,000 കോടിയുടെ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയിരുന്നു.അഫ്ഗാനില്‍ നിന്നെത്തിയ 3000 കിലോ ഹെറോയിനാണ് അന്ന് പിടികൂടിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article