സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയതിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജനുവരി പത്താം തീയതി അവധി പ്രഖ്യാപിച്ച് കളക്ടര്‍. വെള്ളിയാഴ്ച ജില്ലയിലെ സര്‍ക്കാര്‍, എയ്ഡ്‌സ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂളുകള്‍ക്ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.