സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് രണ്ടാമത്

രേണുക വേണു

ബുധന്‍, 8 ജനുവരി 2025 (16:21 IST)
State Youth Festival Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂരിനു കിരീടം. വാശിയേറിയ പോരാട്ടത്തില്‍ 1008 പോയിന്റോടെയാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയത്. തൃശൂരിന്റെ അഞ്ചാമത്തെ കിരീടമാണ് ഇത്തവണത്തേത്. 
 
പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 1007 പോയിന്റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 1003 പോയിന്റുള്ള കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്. 1000 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്ത്. 
 
എറണാകുളം (980 പോയിന്റ്), മലപ്പുറം (980 പോയിന്റ്), കൊല്ലം (964 പോയിന്റ്), തിരുവനന്തപുരം (957 പോയിന്റ്), ആലപ്പുഴ (953 പോയിന്റ്), കോട്ടയം (924 പോയിന്റ്), കാസര്‍ഗോഡ് (913 പോയിന്റ്), വയനാട് (895 പോയിന്റ്), പത്തനംതിട്ട (848 പോയിന്റ്), ഇടുക്കി (817 പോയിന്റ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍