ഞാൻ എന്ത് കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? നോൺ വെജ് കടകൾക്കെതിരെ നടപടിയെടുത്തതിന് ഹൈക്കോടതിയുടെ വിമർശനം

വ്യാഴം, 9 ഡിസം‌ബര്‍ 2021 (17:14 IST)
നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന തട്ടുകടകൾക്കെതിരെ നടപടിയെടുത്ത മുൻസിപ്പൽ കോർപ്പറേഷനെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആളുകൾ എന്താണ് കഴിക്കേണ്ടതെന്ന് കോർപ്പറേഷനാണോ തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു.
 
തട്ടുകടകൾക്കെതിരെ രാജ്‌കോട്ട്, അഹമ്മദാ‌‌ബാദ് കോർപ്പറേഷനുകൾ നടപടിയെടുക്കുന്നതായി ചൂണ്ടികാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് രൂക്ഷവിമർശനം നടത്തിയത്. ആളുകൾ ഇഷ്ടപ്പെടന്നത് കഴിക്കുന്നത് തടയാൻ കോർപ്പറേഷന് എങ്ങനെ സാധിക്കുമെന്നും അധികാരത്തിൽ ഇരിക്കുന്നവർക്ക് ഇഷ്ടമില്ലെന്ന് കരുതി ജനങ്ങൾക്ക് മേലെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാവുമെന്നും കോടതി ചോദിച്ചു.
 
ഞാൻ പുറത്തുപോയി എന്ത് കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നതെന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. നാളെ പ്രമേഹം വരുമെന്ന് പറഞ്ഞ് കരിമ്പിൻ ജ്യൂസ് വിൽപന വിൽക്കുമോ എന്നും കോടതി ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍