'ചുരുളിയിലെ തെറി വിളി അതിഭീകരം'; ലിജോ ജോസ് പെല്ലിശ്ശേരിക്കും നടന്‍ ജോജുവിനും ഹൈക്കോടതി നോട്ടീസ് അയച്ചു

വ്യാഴം, 9 ഡിസം‌ബര്‍ 2021 (15:13 IST)
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി'ക്കെതിരെ ഹൈക്കോടതി. സിനിമക്കെതിരായ ഹര്‍ജിയില്‍ കോടതി ഇടപെട്ടു. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കും നടന്‍ ജോജു ജോര്‍ജ്ജിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഒ.ടി.ടി.യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍