മമ്മൂട്ടി സാര്‍ ആദ്യം ഇങ്ങോട്ട് വന്ന് സംസാരിച്ചു,നന്‍പകല്‍ നേരത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് നടി രമ്യ പാണ്ഡിയന്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 ഡിസം‌ബര്‍ 2021 (17:00 IST)
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമിഴ് നടി രമ്യ പാണ്ഡിയന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ താരം എത്തുന്നുണ്ട്.
 
ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ സ്വപ്ന സാഫല്യമാണ് ഈ ചിത്രമെന്നും നടി പറയുന്നു.
 
ഷൂട്ടിങ്ങിന്റെ ആദ്യദിവസങ്ങളില്‍ ടീമിലെ ആരെയും തനിക്ക് അറിയില്ലായിരുന്നുവെന്നും അതുകൊണ്ട് മാറി നില്‍ക്കുകയായിരുന്നുവെന്ന് രമ്യ പറയുന്നു.എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സര്‍. നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് നടി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

നേരത്തെ മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് നടന്നില്ലെന്നും നടി പറയുന്നു. ബിഗ് ബോസ് തമിഴില്‍ തന്നെ കണ്ടതിലൂടെയാണ് തനിക്കു ഈ ചിത്രത്തിലേക്ക് അവസരം ലഭിച്ചതെന്നും രമ്യ പാണ്ഡ്യന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍