3 മമ്മൂട്ടി ചിത്രങ്ങള്‍, മെഗാസ്റ്റാര്‍ ഇല്ലാത്ത ആദ്യ സിനിമ, നാലാമതായി കുഞ്ചാക്കോബോബനൊപ്പം കൈകോര്‍ത്ത് സംവിധായകന്‍ അജയ് വാസുദേവ് !
രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി അല്ലാതെ ഒരു താരതോടൊപ്പം ഒരു സിനിമ ചെയ്യുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രം പൂജ ചടങ്ങുകളോടെ തുടങ്ങി. കുഞ്ചാക്കോബോബനും രജീഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ അറിയാം.
അജയ് വാസുദേവിന്റെ വാക്കുകള്‍
സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം 'പകലും പാതിരാവും ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും കഴിഞ്ഞ ദിവസം വാഗമണ്‍ വെച്ച് നടന്നു .മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളില്‍ ഒന്നായ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ട് .നിഷാദ് കോയയുടെ തിരകഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചക്കോ ബോബന്‍, രജിഷ വിജയന്‍, മനോജ്.കെ.യു ( തിങ്കളാഴ്ച്ച നിശ്ചയം) സീത,തമിഴ് ( ജയ് ഭീം ) തുടങ്ങിയവര്‍ ആണ് അഭിനയിക്കുന്നത്.
Co-Producers-VC പ്രവീണ്‍, ബൈജു ഗോപാലന്‍ Project Designബാദുഷ
D.O.P ഫായിസ് സിദ്ധീഖ്,Music സ്റ്റീഫന്‍ ദേവസി,Editor റിയാസ് ബദര്‍,Art Director ജോസഫ് നെല്ലിക്കല്‍,make up ജയന്‍,കോസ്റ്റ്യൂം ഐഷ ഷഫീര്‍ സൈറ്റ് design കൊളിന്‍സ്, Production Controller സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണന്‍ സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി പിന്നെ എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഗോകുലം മൂവീസിന്റെ കൃഷ്ണമൂര്‍ത്തി ചേട്ടനും ഹൃദയത്തിന്റ ഭാഷയില്‍ നന്ദി.
രാജാധിരാജക്കും, മാസ്റ്റര്‍പീസിനും, ഷൈലോക്കിനും തന്ന സ്‌നേഹവും പ്രതികരണവും സപ്പോര്‍ട്ടും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.... സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം അജയ് വാസുദേവ്.