എന്റെ സ്വപ്‌നം സഫലമായി: മമ്മൂട്ടി-ലിജോ ജോസ് ചിത്രത്തിൽ അഭിനയിച്ചതിൽ സന്തോഷം അറിയിച്ച് രമ്യാ പാണ്ഡ്യൻ

തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (15:09 IST)
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരമായ രമ്യാ പാണ്ഡ്യനാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഇപ്പോളിതാ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.
 
എന്റെ അടുത്ത പ്രൊജക്‌ട് മലയാളത്തിലാണ് എന്നത് സന്തോഷത്തോടെ ഞാൻ പ്രഖ്യാപിക്കുകയാണ്. വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അതേസമയം മെഗാസ്റ്റാർ മമ്മൂട്ടിക്കൊ‌പ്പം അഭിനയിച്ചത് ഒരു സ്വപ്‌ന പൂർത്തീകരണമായിരുന്നു. തേനി ഈശ്വറിനും മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. രമ്യാ പാണ്ഡ്യൻ ട്വീറ്റ് ചെയ്‌തു. മമ്മൂട്ടിക്കും ലിജോ ജോസിനുമൊപ്പമുള്ള ചിത്രവും രമ്യ പങ്കുവെച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍