ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്. പരാതിയെത്തുടർന്ന് രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.