'ആഗ്രഹിച്ചിട്ട് ആകാനാകാതെ പോയ ഒരാഗ്രഹം'; കുറിപ്പുമായി സലിംകുമാര്‍

കെ ആര്‍ അനൂപ്

ശനി, 4 ഡിസം‌ബര്‍ 2021 (10:37 IST)
പലര്‍ക്കും പല സ്വപ്നങ്ങള്‍ ഉണ്ടാകും ചിലത് നിറവേറും മറ്റുചിലത് നടക്കില്ല. അത്തരത്തില്‍ ഒരു അഡ്വക്കേറ്റ് ആവുക എന്നാ ആഗ്രഹം നടന്‍ സലിം കുമാറിന്റെ മനസ്സില്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ഒരു അഡ്വക്കേറ്റ് ആവുക എന്നതായിരുന്നു എന്ന് സലിം കുമാര്‍ പറയുന്നു.അഡ്വക്കേറ്റ് ദിനത്തോട് അനുബന്ധിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
 
'ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാര്‍ത്ഥി ആയ എന്റെ മകനില്‍ ഞാന്‍ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാര്‍ക്കും Adv.മുകുന്ദന്‍ഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീല്‍ ദിനാശംസകള്‍'- സലിംകുമാര്‍ കുറിച്ചു. 
സലിംകുമാറിനൊപ്പം നടി പ്രവീണയും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് &രമേഷ്. ഡിസംബര്‍ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍