മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുമ്പോള്‍ എന്തിനാണ് കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നവച്ചതെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 ഡിസം‌ബര്‍ 2021 (13:31 IST)
മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുമ്പോള്‍ എന്തിനാണ് കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നവച്ചതെന്ന് കോടതി. വായുമലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. അതേസമയം ദില്ലിയിലെ വായുമലിനീകരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീകോടതിയുടെ അന്ത്യശാസനം നല്‍കി. 24മണിക്കൂറിനുള്ളില്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി നേരിട്ട് തീരുമാനമെടുക്കുമെന്ന് അറിയിച്ചു. ചീഫ് ജസ്റ്റിസ് എന്‍വി രമണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലും സ്‌കൂളുകള്‍ തുറന്ന ഡല്‍ഹി സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഉറപ്പ് വാക്കില്‍ മാത്രമാണെന്ന് കോടതി പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍