വീണ്ടും പക് പ്രകോപനം; രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച പാക് ഡ്രോൺ സൈന്യം വെടിവച്ചുവീഴ്ത്തി

Webdunia
ഞായര്‍, 10 മാര്‍ച്ച് 2019 (10:12 IST)
ഡൽഹി: അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാൻ. അതിർത്തിയിലേക്ക് കടന്നു കയറാൻ ശ്രമിച്ച പാക് ആളില്ലാ വിമാനത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചു വീഴ്ത്തി. ശനിയാ‍ാഴ്ച രാത്രി ഏഴുമണിയോടെ രാജസ്ഥാനിലെ ഗംഗാർ സെക്ടറിലൂടെയാണ് പാക് ഡ്രോൺ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത്.15 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ തിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത്.
 
പാക് ഡ്രോൻ അതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നതായി റഡാറിലൂടെ കണ്ടെത്തിയ വ്യോമ പ്രതിരോധ സേന പാക് ഡ്രോൻ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ശ്രിഗംഗാ നഗറിലെ ഹിന്ദുമാൽക്കോട്ട് വഴി കടന്നുകയറാൻ ശ്രമിച്ച പാക്ഡ്രോണിനെ ബോഡർ സെക്യൂരിറ്റി ഫോഴ്സ് വീഴ്ത്തിയതിന് പിന്നാലെയാണ് വീണ്ടും ഡ്രോണുകളുമായി പാകിസ്ഥാന്റെ പ്രകോപനം.
 
ഈ മാസം നാലിന് രാജസ്ഥാനിലെ ബിക്കനീർ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുകയറാൻ പാകിസ്ഥാന്റെ ആളില്ലാ വിമാനങ്ങൾ ശ്രമിച്ചിരുന്നു. വ്യോമസേന സുഗോയ് പോർവിമാനങ്ങളിൽനിന്നും മിസൈൽ വർഷിച്ച് പാക് ഡ്രോൺ തകർക്കുകയായിരുന്നു. കശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്റെ ആക്രമണം രൂക്ഷമാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article