ഇന്നത്തെ കാലത്ത് ചർമ്മ സംരക്ഷണത്തിന് എപ്പോഴും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. കാരണം അന്തരീക്ഷത്തിലെ പൊടിയും, കാലാവസ്ഥയിലെ മാറ്റവും, വെള്ളത്തിലെ പ്രശ്നങ്ങളുമെല്ലാം ആദ്യം ബാധിക്കുക നമ്മുടെ ചർമത്തെയാവും. പ്രത്യേകിച്ച് ചർമ്മത്തിൽ സ്വാഭാവികമായ പ്രശ്നങ്ങൾ നേരിടുന്നവർ കൂടുതൽ ശ്രദ്ധയും നൽകണം.
വരണ്ട ചർമമുള്ളവരാണ് ചർമ്മ സരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. നമ്മുടെ ജീവിത ശൈലിയിലെ പല ശീലങ്ങളും വരണ്ട ചർമ്മമുള്ളവരിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. സോപ്പുകളുടെ കാര്യത്തിൽ വലിയ ശ്രദ്ധവേണം. സോപ്പുകൾ ചർമ്മത്തെ കൂടുതൽ ഡ്രൈ ആക്കുന്ന ഒന്നാണ് സോപ്പ്. അതിനാൽ കൂടുതൽ ഹാർഷായ സോപ്പുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
സോപ്പുകൾക്ക് പകരമായി ചെറുപയർ പൊടി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അതാണ് കൂടുതൽ നല്ലത്. കുളിക്കുന്നതിന് മുൻ ചർമ്മത്തിൽ എണ്ണ തേച്ചുപിടിപ്പിക്കുന്നത് ഒഴിവാക്കണം. എണ്ണ ചർമ്മത്തിലേക്ക് ജലം ആകിരണം ചെയ്യുന്നതിനെ തടുക്കും. കുളി കഴിഞ്ഞതിന് ശേഷം ചർമ്മത്തിൽ മോസ്റ്റുറൈസിംഗ് ക്രീമുകളോ എണ്ണയോ തേക്കുനതാണ് ഉത്തമം. ധാരാളം വെള്ളം കുടിക്കുവനും വരണ്ട ചർമമുള്ളവർ ശ്രദ്ധിക്കണം.