സൂറത്തിൽ ഇനി പബ്ജി കളിക്കാനാകില്ല, നിരോധം ഏർപ്പെടുത്തി ഗുജറാത്ത് സർക്കാർ !

ശനി, 9 മാര്‍ച്ച് 2019 (16:20 IST)
സൂറത്ത്: യുവാക്കൾക്കിടയിൽ ആപകടകരാമാം വിധത്തിൽ പ്രചാരത്തൊലായ ഓൺലൈൻ ഗെയിം പബ്ജി സൂറത്തിൽ നിരോധിച്ചു. യുവാക്കലുടെയും വിദ്യാർത്ഥികളുടെയും മാനസികാവസ്ഥയിൽ പബ്ജി മാറ്റം വരുത്തുന്നതായി കണ്ടെത്തിയതോടെയാണ് സൂറത്ത് നഗരത്തിൽ പബ്ജി നിരോധിക്കാൻ തീരുമാനിച്ചത് 
 
ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഇത് സംബന്ധിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചെറിയ കാലംകൊണ്ടാണ് പബ്ജി എന്ന ഓൺലൈൻ ഗെയിം ലോകം മുഴുവൻ പ്രചരിച്ചത്. സുഹൃത്തുക്കളുമൊത്ത് കൂട്ടം ചെർന്ന് കളിക്കാം എന്നതിനാൽ വളരെ വേഗം തന്നെ കുട്ടികളും യുവക്കളും പബ്ജി ഗെയിമിന് അടിമായി മറുകയും ചെയ്തു. 
 
പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കമാണ് പബ്ജി. പബ്ജി ഗൈയിം കുട്ടികളിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് സർക്കാ കുട്ടികൾ പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഗെയിം കുട്ടികളുടെ മാനസികനിലയിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായും പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പരാതി ഉയർന്നിട്ടുണ്ട്. 
 
പല ഇടങ്ങളിലും പബ്ജി ഗെയിം കളിക്കുന്നതിനിടെ അപകടങ്ങളും, കൊലപാതക ശ്രമം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് രാജ്യവ്യപകമായി പബ്ജി നിരോധിക്കണം എന്നാണ് ഗുജറാത്ത് ബാലാവകാശ കമ്മീഷൻ ജാഗ്രിതി പാണ്ഡ്യ ആവശ്യപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍