ഓക്‌സിജന്‍ ക്ഷാമം: വ്യവസായിക അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ വിതരണം ഇന്ത്യ നിരോധിച്ചു

ശ്രീനു എസ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (09:50 IST)
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനാല്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ വിതരണം ഇന്ത്യ നിരോധിച്ചു. കൊവിഡിന് മുന്‍പ് ശരാശരി 1200 ടണ്‍ ഓക്‌സിജന്‍ ആയിരുന്നു ഇന്ത്യയുടെ ആവശ്യകതയെങ്കില്‍ ഇപ്പോള്‍ 4795 ടണ്‍ ആയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച മുതലാണ് നിലവില്‍ വരുന്നത്. 
 
രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞരിക്കുകയും ആവശ്യത്തിന് ഓക്‌സിന്‍ ലഭ്യമാകാതെ വന്നതുമൂലമാണ് കേന്ദ്രം ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്. അതേസമയം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ റെയില്‍വേ പ്രത്യേകം സര്‍വീസുകള്‍ നടത്തും. ക്രയോജനിക് ടാങ്കറുകളില്‍ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജന്‍ എക്‌സ്പ്രസുകളില്‍ ഉപയോഗിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article