കൊവിഡ് പരിശോധനഫലം നെഗറ്റീവാണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. കൊവിഡ് വാക്‌സിൻ എടുത്തവർക്കും ഇത് ബാധകമാണ്. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ ക്വാറന്റൈൻ പാലിക്കണം.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്‌ടർമാർക്ക് 5 കോടി രൂപ വീതം അനുവദിക്കാനും സർക്കാർ ഉത്തരവായി.