പുതിയ സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം, ആദ്യ രണ്ടാഴ്‌ച കയറ്റുമതിയിൽ വർധനവ്
ഞായര്‍, 18 ഏപ്രില്‍ 2021 (16:40 IST)
പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കം ഗംഭീരമാക്കി ഇന്ത്യ. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ 13.72 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യത്ത് നടന്നത്. എഞ്ചിനീയറിങ്, ജെംസ്, ജുവല്ലറി മേഖലകളിലാണ് വൻ കുതിപ്പുണ്ടായത്.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ 3.59 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്.ലോക്ക്‌ഡൗൻ നിയന്ത്രണങ്ങളെ തുടർന്നായിരുന്നു കഴിഞ്ഞ വർഷം ഈ കാലയളവിൽ കയറ്റുമതിയിൽ കുറവുണ്ടായത്.