മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,100 പേർക്ക്

ഞായര്‍, 18 ഏപ്രില്‍ 2021 (11:18 IST)
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 67,100 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് ആണിത്. ഇന്നലെ 63,729 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
 
419 പേരാണ് ശനിയാഴ്‌ച മാത്രം മരിച്ചത്.ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരുദിവസം ഇത്രയും പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നത്. ഇന്ന് 67000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37 ലക്ഷം കടന്നു. നിലവിൽ 6,47,933 പേരാണ് ചികിത്സയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍