വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാരക രോഗമാണിത്: അനുഭവം പങ്കുവച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ

ശ്രീനു എസ്

ശനി, 17 ഏപ്രില്‍ 2021 (21:10 IST)
വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാരക രോഗമാണ് കൊവിഡെന്ന് അനുഭവം പങ്കുവച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ. വീഡിയോ പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. താന്‍ പതിനാറോളം ദിവസം രോഗബാധിതനായിരുന്നുവെന്നും മാനസികമായും ശാരീരികമായും തളര്‍ത്തുന്ന മാരക രോഗമാണ് കൊവിഡെന്ന് അദ്ദേഹം പറഞ്ഞു. 
 
ചിലര്‍ക്ക് നിസാരമായി ഇത് കടന്നുപോകുമെങ്കിലും ചിലര്‍ മരണത്തെ മുഖാമുഖം കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു രോഗികള്‍ ലഭിക്കുന്നതുപോലെ പരിചരിക്കാനോ കൂടെ നില്‍ക്കാനോ ആരും ഉണ്ടാകില്ല. മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന ആരെയും കാണാന്‍ കഴിയില്ല. അസുഖം കഠിനമാകുമ്പോഴാണ് ഡോക്ടര്‍ അരികിലേക്ക് വരുന്നത്. അപ്പോള്‍ തരുന്ന മരുന്ന് ഫലിക്കുമോയെന്നും പറയാന്‍ സാധിക്കില്ലെന്നും രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍