സംസ്ഥാനത്ത് 975പേര്‍ അറസ്റ്റില്‍; മാസ്‌ക് ധരിക്കാതെ ലംഘനം നടത്തിയത് 17,284 പേര്‍

ശ്രീനു എസ്

ശനി, 17 ഏപ്രില്‍ 2021 (18:25 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 472 പേരാണ് അറസ്റ്റിലായത്. 1611 പേര്‍ക്കെതിരെ കേസും എടുത്തു.
 
അതേസമയം തിരുവനന്തപുരത്ത് ഇന്ന് 909 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5,768 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 668 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍