മലപ്പുറത്ത് വളര്‍ത്തുനായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ച് ക്രൂരത

ശ്രീനു എസ്

ശനി, 17 ഏപ്രില്‍ 2021 (19:55 IST)
മലപ്പുറത്ത് വളര്‍ത്തുനായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ച് ക്രൂരത. മലപ്പുറം എടകരയിലാണ് രണ്ടുപേര്‍ യാത്ര ചെയ്ത സ്‌കൂട്ടറിനു പിന്നില്‍ വളര്‍ത്തു നായയെ കെട്ടിവലിച്ചത്. നാട്ടുകാര്‍ പിന്നില്‍ നിന്ന് വിളിച്ചിട്ടും ആദ്യം ഇവര്‍ വാഹനം നിര്‍ത്തിയില്ല. പിന്നാലെ പൊതുപ്രവര്‍ത്തകനായ ഉമ്മര്‍ വളപ്പിലാണ് വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞത്.
 
വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ക്രൂരത കാട്ടിയവര്‍ ഉമ്മറിനോട് തട്ടിക്കയറി. പിന്നാലെ നാട്ടുകാര്‍ കൂടിയതോടെ പട്ടിയെ വാഹനത്തില്‍ നിന്ന് ഇവര്‍ അഴിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍