കഴിഞ്ഞ വർഷം നമ്മൾ കൊവിഡിനെ പരാജയപ്പെടുത്തി, ഇത്തവണയും ഇന്ത്യയ്‌ക്ക് അത് സാധിക്കും: പ്രധാനമന്ത്രി

ഞായര്‍, 18 ഏപ്രില്‍ 2021 (17:35 IST)
വാക്‌സിൻ ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിന് ദേശീയശേഷി മുഴുവൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന്റെ രണ്ടാം വ്യാപനം സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
 
അതേസമയം കഴിഞ്ഞവർഷം ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തിയത് പോലെ ഇത്തവണയും ഏകോപനത്തോട് കൂടി വീണ്ടും അത് ആവർത്തിക്കാൻ ഇന്ത്യ‌ക്ക് സാധിക്കും. പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ല. പ്രധാനമന്ത്രി പറഞ്ഞു.
 
കോവിഡ് രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങളുടെ ആശങ്കകൾ കൈകര്യം ചെയ്യണം. റെംഡെസിവിര്‍ അടക്കമുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍