ഐപിഎല്‍ വാത് വയ്പ്പ് കേസില്‍ പ്രതിയായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ചെയ്ത തെറ്റ് ചെറുതാണെന്ന് കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍. ശ്രീശാന്ത് പോലീസ് പറയുന്നത് പോലെ ഒത്തുകളിച്ചെങ്കില്‍ തന്നെയും മാച്ച് ഫിക്‌സിംഗിന്റെ സമീപത്ത് പോലും താരതമ്യപ്പെടുത്താനുള്ള ഗൗരവം ആ വീഴ്ച്ചയ്ക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സ്വാകാര്യ് ചാനലിന് അനുവദിച്ച സെഷനിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഐ.പി.എല്ലിലെ മാച്ച് ഫിക്‌സിംഗ് ക്രമക്കേടുകള്‍ കണക്കിലെടുക്കുമ്പോള്‍, സ്‌പോട്ട് ഫിക്‌സിംഗില്‍ ഉള്‍പ്പെട്ട ശ്രീശാന്തിന്റേത് ചെറിയ തെറ്റാണെന്നും എന്നാല്‍ ചെന്നെ, രാജസ്ഥാന്‍ ടീമുകളിലെ കളിക്കാര്‍ക്ക് വേണ്ടി ഇപ്പോള്‍ കണ്ണുനീര്‍ വീഴ്ത്തുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല സംശയങ്ങളും ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ വിലാപങ്ങള്‍. നേരത്തെ കൊച്ചി, ഹൈദരബാദ്, പുനെ ടീമുകളെ പുറത്താക്കിയപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ധോണി ഇപ്പോഴും മികച്ച എകദിന കളിക്കാരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഒരേസമയം ഇന്ത്യ സിമന്റ്‌സിന്റെയും ചെന്നൈ ടീമിന്റെയും ഭാഗമയി പ്രപര്‍ത്തിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും മുഗള്‍ മുദ്ഗല്‍ പറഞ്ഞു.