രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 ഡിസം‌ബര്‍ 2021 (10:55 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 77,002 പേരാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 302 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 781 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 7347 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. 
 
ഡല്‍ഹിയിലാണ് ഏറ്റവുംകൂടുതല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് മഹാരാഷ്ട്രയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article