2018ലെ ശബരിമല പ്രക്ഷോഭം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:13 IST)
2018ലെ ശബരിമല പ്രക്ഷോഭം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. നിലയ്ക്കലിലെ ഉപവാസ സമരം അക്രമത്തിലേക്ക് മാറ്റാന്‍ ശ്രമം നടന്നപ്പോഴാണ് പാര്‍ട്ടി പ്രസിഡന്റുകൂടിയായ താന്‍ ഉപവാസം പത്തനംതിട്ടയിലേക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 
 
അതേസമയം മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. മറ്റെന്നാള്‍ മുതല്‍ കരിമലവഴി തീര്‍ത്ഥാടകരെ കടത്തിവിടും. മണ്ഡലകാല പൂജകള്‍ക്ക് ശേഷം മൂന്നുദിവസം കഴിഞ്ഞാണ് മകരവിളക്കിനായി ശബരിമല വീണ്ടും തുറക്കുന്നത്. നാളെ വൈകുന്നേരം അഞ്ചുമണിക്ക് കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. നാളെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍